Sunday, September 13, 2015

സിന്ധുനദി സംസ്ക്കാരം ദ്രാവിഡന്മാരുടേതൊ?

ആധുനിക കാലഘട്ടത്തിൽ തെക്കെ ഇന്ത്യയിൽ അധിവസിക്കുന്ന ജനവിഭാഗങ്ങളാണു ദ്രാവിഡമാരെന്ന പേരിൽ പൊതുവിലറിയപ്പെടുന്നതു.ഇന്നത്തെ ഇന്ത്യയിലെ തമിൾനാട്, കർണാടകം, ആന്ധ്രാ, തെലുങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലായി അവർ വ്യാപിച്ചു കിടക്കുന്നു.വടക്കേന്ത്യാക്കാരെ അപേക്ഷിച്ചു ജീവിതരീതിയിലും, ഭാഷയിലും, സംസ്കാകാരത്തിലും, ആചാരങ്ങളിളും, വിശ്വാസങ്ങളിലും പ്രക്കടമായ മാറ്റം ദ്രവിഡന്മാരിൽ ഇന്നും കാണുവാൻ സാധിക്കും.നിലവിലെ പാകിസ്ഥാനിലും, വടക്കു പടിഞ്ഞാറൻ ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന സിന്ധുനദിതട സംസ്കാരവുമായി എതേങ്കിലും വിധത്തിലുള്ള ബന്ധം, ഇങ്ങു തെക്കേന്ത്യയിൽ സ്ഥിതി ചെയ്യുന്ന ദ്രാവിഡമാർക്കുണ്ടാകുമെന്നു ആദ്യകാല ചരിത്രഗവേഷകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ ചരിത്രഗവേഷകരുടെ നിഗമനങ്ങൾക്കുമപ്പുറം അപ്രതീക്ഷിതമായിരുന്നു സിന്ധുനദിതട സംസ്കാരവും അതിന്റെ ദ്രാവിഡ സാദൃശ്യങ്ങളും.ദ്രാവിഡ ജനവിഭാഗങ്ങളുടെ ഉൽപത്തിയെ കുറിച്ചുള്ള പഠനങ്ങളിലും ഈ സാദൃശ്യങ്ങൾ വലിയ മുന്നേറ്റങ്ങൾക്കു വഴിതെളിച്ചു.നരവംശ ശാസ്ത്രജ്ഞരുടെയും, ജനിതക ശാസ്ത്രജ്ഞരുടെയും, ഭാഷാ ശാസ്ത്രജ്ഞരുടെയുമൊക്കെ പഠനങ്ങളും നിഗമനങ്ങളും ഒടുക്കം എത്തിചേരുന്നതു സിന്ധുനദിതട സംസ്കാരവും അതിലെ ദ്രാവിഡ ബന്ധങ്ങളുമാണു.ആ പ്രദേശങ്ങളിൽ നിന്നു ലഭിച്ച ലിപികൾക്കു ദ്രാവിഡഭാഷകളുമായുള്ള സാദൃശ്യങ്ങളാണു ഭാഷശാസ്ത്രജ്ഞർ ഇത്തരമൊരു നിഗമനത്തിലെത്തിച്ചേരുവാനുള്ള പ്രധാന കാരണം.വ്യത്യസ്ഥ ഭാഷശാസ്ത്രജ്ഞർ പല കാലഘട്ടങ്ങളിലായി നടത്തിയ പഠനങ്ങൾ പ്രകാരം ദ്രാവിഡ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ ഒരു കാലത്തു ഇന്ത്യൻ ഉപഭൂഘണ്ടം മുഴുവനുമായും പടർന്നു പന്തലിച്ചിരുന്നുവെന്നാണു.ആ പ്രദേശങ്ങളിൽ നിന്നു ലഭിച്ച വിവിധ അസ്ഥികൂടങ്ങളിൽ നരവംശ ശാസ്ത്രജ്ഞരും ജനിതക ശാസ്ത്രജ്ഞരും നടത്തിയ പഠനങ്ങളും ഭാഷശാസ്ത്രജ്ഞരുടെ ഈ വാദങ്ങളെ ശക്തമായി പിന്തുണയ്കുന്നതാണു.

ശാസ്ത്രജ്ഞരുടേയും ചരിത്ര ഗവേഷകരുടെയും പഠനങ്ങൾ വിശകലനം നടത്തിയാൽ ഇന്നു തെക്കേന്ത്യയിൽ അധിവസിക്കുന്ന ദ്രാവിഡന്മാർ സഹസ്രാബ്ദങ്ങൾക്കു മുമ്പു സിന്ധുനദിതീരങ്ങളിൽ വ്യാപിച്ചിരുന്ന ആ വലിയ സംസ്കൃതിയുടെ പിന്മുറക്കരായിരുന്നുവെന്ന് വായിച്ചെടുക്കുവാൻ സാധിക്കും.ദ്രാവിഡ ഭാഷകളുടെയൊക്കെ ഉൽഭവവും അവരിൽ നിന്നുമായിരുന്നുവെന്നതും നമ്മുക്കു ഇതിൽനിന്നു മനസ്സിലാക്കുവാൻ സാധിക്കുന്നതാണു.ഈ പഠനങ്ങളുടെയൊക്കെ വിശദമായ വിവരണം വരും ലേഖനങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണു...

അടുത്ത ലേഖനം - സിന്ധുനദിതട സംസ്കാരവും അതിന്റെ സവിശേഷതകളും