സിന്ധുനദിതീരങ്ങളിൽ സഹസ്രാബ്ധങ്ങൾക്കു മുമ്പ് ഉദിച്ചുയർന്ന മഹാനഗരങ്ങളുടെ ശിൽപ്പികളാരായിരുന്നു?കാലകാലങ്ങളായി ചരിത്ര ഗവേഷകർ ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾക്കായി ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്.ഇത്രയും ഉന്നതവും വിശാലവുമായ ഒരു സംസ്കൃതിക്കു പിന്നിൽ ഒരു സംഘം മനുഷ്യരുടെ സഹസ്രാബ്ദങ്ങളുടെ അധ്വാനം തീർച്ചയായുമുണ്ടാകുമെന്നു സകല ചരിത്രഗവേഷകരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നു.അങ്ങനെ വരുമ്പോൾ ഈ സംസ്കാരങ്ങളുടെ ആരംഭം എവിടെ നിന്നയിരുന്നു?എപ്പോഴായിരുന്നു?എങ്ങനെയായിരുന്നു?എന്നീ ചൊദ്യങ്ങൾ സ്വഭാവികമായും ചരിത്ര ഗവേഷകരുടെയിടയിലുയർന്നു.അതിനുള്ള ഉത്തരങ്ങൾക്കായുള്ള അന്വാഷണം ഒടുവിഎത്തിച്ചേർന്നതു നവീനശിലയുഗ കാലഘട്ടത്തിലേക്കാണു(Neolithic Age)ആദ്യാകാല കാർഷിക കൂട്ടയ്മയായ മെഹർഗാർഹ്(Mehrgarh) സംസ്ക്കാരത്തിലേക്കാണു ഈ അന്വഷണങ്ങൾ വഴിതെളിച്ചതു.
മെഹർഗാർഹ് സംസ്ക്കാരം ഭൂമിയിലെ തന്നെ ആദ്യ കാർഷിക കൂട്ടായ്മകളിലൊന്നായിരുന്നു.9000 വർഷം മുമ്പാണു ഈ സംസ്കൃതി പിറവിയെടുത്തിരിക്കുന്നതെന്നു ആ മെഖലകളിലെ ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു.വേട്ടയാടിയുള്ള ജീവിതത്തിൽ നിന്നും കാർഷികവൃത്തിയിലേക്കുള്ള മനുഷ്യന്റെ ആദ്യ ചുവടുവയ്പ്പുകൂടിയായിരുന്നു അതരം കൂട്ടായ്മകൾ.കൃഷി ചെയ്യുവാൻ തുടങ്ങിയ കാലം മുതലാണു മനുഷ്യർ ഒരു പ്രദേശത്തു തന്നെ സ്ഥിരവാസമാരംഭിക്കുന്നതു.അങ്ങനെ നോക്കുമ്പോൾ ആ കാലം വരെ നാടോടികളായി ജീവിച്ചിരുന്ന ഒരു കൂട്ടം ജനങ്ങളാണു മെഹർഗ്ഗാർഹ് സംസ്കൃതിക്കു പിന്നിലെന്നു വായിച്ചെടുക്കാവുന്നതാണു.അതിനാൽ തന്നെ അവർ അർദ്ധ നാടോടികളായിരുന്നു.ഇന്നത്തെ കിഴക്കൻ ഇറാൻ, തെക്കൻ അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവിടങ്ങളായി വ്യാപിച്ചു കിടന്നിരുന്നതായിരുന്നു മെഹർഗാർഹ് സംസ്കാരം.കൃഷിക്കനുയോജ്യമായ കാലനുസൃതമായ കുടിയെറ്റങ്ങൾ ആ അർദ്ധ നാടോടി ജനവിഭാഗങ്ങൾ നടത്തി കൊണ്ടേയിരുന്നു.ഗോതമ്പ്, ബാർലിയെന്നിവയായിരുന്നു അവരുടെ ആദ്യകാല കാർഷിക വിഭവങ്ങൾ.പശു, ആട് ചെമ്മരിയാട് എന്നീ മൃഗങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നു വിവിധ പഠനങ്ങൾ രേഖപ്പെടുത്തുന്നു.കല്ലു കൊണ്ടുള്ള ആയുധങ്ങൾ, മണ്ണു കൊണ്ടുണ്ടാക്കിയ കൂരകൾ, മൺകലങ്ങൾ, ആഭരണങ്ങൾ എന്നിവയൊക്കെ മെഹർഗാർഹ് സംസ്കൃതിയുടെ സവിശേഷതകളായിരുന്നു.
ഇന്നത്തെ ഇറാനിൽ പിറവിയെടുത്ത നവീൻശിലയുഗ സംസ്കാരമായ മെഹർഗാർഹിലെ ജനങ്ങൾ സഹസ്രാബ്ദങ്ങൾ കൊണ്ടു കിഴ്ക്കോട്ടെക്കു നടത്തിയ കുടിയേറ്റങ്ങളാണു പിൽക്കാലത്തു വെങ്കലയുഗത്തിലെ(Bronze Age) ഹാരപ്പൻ സംസ്കൃതിയിലെത്തിചേർന്നത്.അതായതു 9000 വർഷങ്ങൾക്കു മുമ്പു വേട്ടയാടി നായാടി ജീവിച്ചിരുന്ന ജനങ്ങളായിരുന്നു 5500-3500 വർഷങ്ങളിൽ പടർന്നു പന്തലിച്ച സിന്ധുനദി സംസ്കാരത്തിന്റെ ശിൽപ്പികൾ.
നാടോടികളായി വേട്ടയാടി ജീവിച്ചിരുന്ന ഒരു ജനവിഭാഗം 4000-5000 വർഷങ്ങൾ കൊണ്ടു നടത്തിയ സാംസ്ക്കാരിക മുന്നേറ്റങ്ങൾ അതിനു ശേഷം ക്ഷയിച്ചു പോയതെന്തുകൊണ്ടു?എന്തായിരുന്നു അല്ലെങ്കിൽ ആരായിരുന്നു അവരുടെ നാശത്തിനു വഴിവെച്ചതു?ദീർഘവീക്ഷണവും, അധ്വാനശീലരും സർവ്വോപരി സംസ്കാരസമ്പന്നരുമായ നമ്മുടെ ആ പൂർവികർക്കെന്തു സംഭവിച്ചു?ഈ ചോദ്യങ്ങൾക്കൊക്കെയുള്ള ചരിത്ര വിശദീകരണങ്ങൾ നമ്മുടെയൊക്കെ പല പൊതുധാരണകളെയും, വിശ്വാസങ്ങളെയും പൊളിച്ചെഴുതാൻ മാത്രം പര്യപ്തമായവയാണു.അത്തരം ചരിത്ര സത്യങ്ങളിലേക്കുള്ള യാത്ര വരും ലേഖനങ്ങളിലായി തുടരുന്നതായിരിക്കും...
അടുത്തലേഖനം - സിന്ധുനദി സംസ്ക്കാരം ദ്രാവിഡന്മാരുടേതൊ?
No comments:
Post a Comment